Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Brutal Beating

America

വീടുകളുടെ വില കുറയ്ക്കുന്നതിലല്ല, വർധിപ്പിക്കുന്നതിലാണ് താത്പര്യമെന്ന്  ട്രംപ്

വാ​ഷിം​ഗ്ട​ൺ ഡി​സി: വീ​ടു​ക​ളു​ടെ വി​ല കു​റ​യ്ക്കു​ന്ന​തി​ല​ല്ല, മ​റി​ച്ച് വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലാ​ണ് ത​നി​ക്ക് താ​ത്പ​ര്യ​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ജ​നു​വ​രി 29ന് ​ന​ട​ന്ന കാ​ബി​ന​റ്റ് യോ​ഗ​ത്തി​ലാ​ണ് ഭ​വ​ന​വി​ല സം​ബ​ന്ധി​ച്ച ത​ന്‍റെ നി​ല​പാ​ട് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​ത്.

നി​ല​വി​ൽ വീ​ടു​ള്ള​വ​രു​ടെ സ​മ്പ​ത്ത് സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഭ​വ​ന​വി​ല ഉ​യ​ർ​ന്നു​ത​ന്നെ ഇ​രി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. വി​ല കു​റ​യ്ക്കു​ന്ന​ത് നി​ല​വി​ലെ ഉ​ട​മ​ക​ളു​ടെ ആ​സ്തി മൂ​ല്യം ഇ​ല്ലാ​താ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വീ​ടു​ക​ളു​ടെ വി​ല കൂ​ടു​മ്പോ​ഴും സാ​ധാ​ര​ണ​ക്കാ​ർ​ക്ക് അ​ത് വാ​ങ്ങാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ ബാ​ങ്ക് പ​ലി​ശ നി​ര​ക്കു​ക​ൾ കു​റ​യ്ക്കാ​നാ​ണ് ഭ​ര​ണ​കൂ​ടം ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി ഫെ​ഡ​റ​ൽ റി​സ​ർ​വ് മേ​ധാ​വി​യാ​യി പു​തി​യൊ​രാ​ളെ ഉ​ട​ൻ നാ​മ​നി​ർ​ദേ​ശം ചെ​യ്യും.

വ​ൻ​കി​ട കോ​ർ​പ്പ​റേ​റ്റ് നി​ക്ഷേ​പ​ക​ർ വീ​ടു​ക​ൾ കൂ​ട്ട​ത്തോ​ടെ വാ​ങ്ങു​ന്ന​ത് ത​ട​യാ​ൻ ജ​നു​വ​രി 20ന് ​ട്രം​പ് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. വീ​ടു​ക​ൾ കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്കു​ള്ള​ത​ല്ല, സാ​ധാ​ര​ണ​ക്കാ​ർ​ക്ക് താ​മ​സി​ക്കാ​നു​ള്ള​താ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നി​ല​വി​ലെ ഫെ​ഡ​റ​ൽ റി​സ​ർ​വ് ചെ​യ​ർ​മാ​ൻ ജെ​റോം പ​വ​ൽ പ​ലി​ശ നി​ര​ക്ക് കു​റ​യ്ക്കാ​ൻ ത​യാ​റാ​കാ​ത്ത​തി​നെ ട്രം​പ് രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. അ​ടു​ത്ത​യാ​ഴ്ച പു​തി​യ ചെ​യ​ർ​മാ​നെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വീ​ട് വാ​ങ്ങു​ന്ന​ത് എ​ളു​പ്പ​മാ​ക്കു​മെ​ന്നും എ​ന്നാ​ൽ അ​ത് നി​ല​വി​ലെ ഉ​ട​മ​ക​ളെ ദ​രി​ദ്ര​രാ​ക്കി​ക്കൊ​ണ്ടാ​കി​ല്ലെ​ന്നും ട്രം​പ് ഉ​റ​പ്പു​ന​ൽ​കി.

Latest News

Corehub Up